റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്
May 19, 2026 04:25 PM | By PointViews Editor

രാഹുൽ മാങ്കുട്ടത്തെ നാറ്റിക്കാൻ ആരോ ഇറക്കുമതി ചെയ്ത റിനി ആൻ ജോർജ് വി.ഡി.സതീശൻ്റെ സത്യപ്രതിജ്ഞാ വേദിയിലെത്തിയതെങ്ങനെ? കോൺഗ്രസിൽ ആർക്കാണ് റിനിയോട് ഇത്ര പിരിയാൻ പറ്റാത്ത ബന്ധം. മുഖ്യമന്ത്രി വടശ്ശേരി ദാമോദരമേനോൻ സതീശൻ്റെ റിനി ബന്ധം എന്താണ്? എൻ്റെ ശ്രീപത്മനാഭൻ എന്നൊക്കെ സതീശനെ അഭിസംബോധന ചെയ്ത്, മുഖ്യമന്ത്രി പദമേറ്റെടുക്കും മുൻപ് സതീശന് അതിവൈകാരിക ആശംസകളൊക്കെ സാമൂഹിക മാധ്യമങ്ങളിൽ റിനി പോസ്റ്റ് ചെയ്തത് തന്നെ ആരോപണങ്ങൾക്ക് കാരണമായിന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ദിനത്തിൽ കോൺഗ്രസിന് വേണ്ടി തല്ലു കൊണ്ടവർ പൊരിവെയിലത്ത് നിൽക്കുമ്പോൾ റിനിയെന്ന സംശയരൂപം വേദിയിലെത്തി സെൽഫിയെടുത്തും വിശിഷ്ടാഥിതികൾക്കൊപ്പം ഫോട്ടോയെടുത്തും വിലസുകയായിരുന്നു എന്നത് ജനങ്ങളെ കുറച്ചൊന്നുമല്ല കോപാകുലരാക്കുന്നത്.

അവർ പറയുന്നു, കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവനും ജീവിതവും നൽകിയ ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും പൊരി വെയിലത്ത് ഒരുപാട് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ നിന ആൻ ജോർജ് എന്ന് പറയുന്ന യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആര്? രേവന്ത് റെഡ്ഢിയെ പോലെ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയുടെ അടുത്തേക്ക് ഇവരെ എത്തിച്ചത് ആര്? എന്ത് പ്രിവിലേജ് ആണ് ഇവർക്ക് ഉള്ളത്..?

രാഹുൽ മാങ്കുട്ടമെന്ന യുവ നേതാവിനെ നാറ്റിച്ചതിൻ്റെ പ്രതിഫലമാണോ റിനിയുടെ വിലസൽ? ആണെന്ന് വേണം കരുതാൻ. രാഹുൽ മാങ്കുട്ടത്തെ ടാർജറ്റ് ചെയ്തത് യഥാർത്ഥത്തിൽ വടശ്ശേരി സതീശനാണോ? ആണെങ്കിൽ എന്തിന്? നിയമപരമായി നേരാംവണ്ണം ഒരു ലോജിക്കും ഇല്ലന്ന് അവകാശപ്പെടുന്ന കേസുകളാണ് മാങ്കുട്ടത്തിനെതിരെ എടുത്തിട്ടുള്ളതെന്ന് നിയമ വിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒരു കേസ് റജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും ആലക്കാടൻ വിജയൻ ഭരിക്കുന്ന സമയത്ത് വൻ കുതന്ത്രങ്ങളും നാടകീയ നീക്കങ്ങളുമാണ് നടത്തിയത്. സിപിഎം വേദികളിൽ പ്രത്യക്ഷപ്പെട്ട് കോൺഗ്രസിനെതിരെയും മാധ്യമങ്ങൾക്ക് മുന്നിൽ ഒരു തെളിവും കാണിക്കാതെ രാഹുൽ മാങ്കുട്ടത്തേയും നാറ്റിച്ച റിനിക്ക് ആരാണ് വടശേരി ദിനേശൻ്റെ പൂമുഖവാതിൽ തുറന്നുകൊടുത്തത്? അറിയാൻ യൂത്ത് കോൺഗ്രസിന് മാത്രമല്ല ജനത്തിനുമുണ്ട്. കാരണം ഇതിനെല്ലാം ആലക്കാടൻ വിജയൻ ഉപയോഗിച്ചത് പൊതുജനത്തിൻ്റെ ഖജനാവിൽ നിന്ന് എടുത്താണ്. രാഹുലിനെതിരെയുള്ള നീക്കം കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. മഹാനായ ഉമ്മൻ ചാണ്ടിയെ നാറ്റിക്കാൻ ആളെയിറക്കിയ ടീമുകളാണ് അന്ന് മുതൽ പെണ്ണിനെ വച്ച് കോൺഗ്രസിനെ നാറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ആ പെൺഇടപാട് വിജയൻ ടീം തുടരുമെന്ന് ഉറപ്പുണ്ടായിരിക്കെ സതീശൻ എങ്ങനെ, എന്തിന്, റിനിയെ സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കണം. മാങ്കുട്ടം വിഷയത്തിൽ സതീശൻ്റെ അമിത ധാർമിക രോഷവും അമിത ആവേശവും എന്തുകൊണ്ടെന്ന് വ്യക്തമാകേണ്ടതുണ്ട്.

Who is Rini Ann George? Youth Congress with arrows of doubt against Satheesan

Related Stories
കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

Jun 8, 2026 08:51 PM

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ്...

Read More >>
ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

Jun 8, 2026 10:41 AM

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി...

Read More >>
നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

Jun 7, 2026 05:21 PM

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ...

Read More >>
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
Top Stories